കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്തുനിന്ന...
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട് 24 മണിക്കൂറിനോട് അടുക്കുന്നു.
വിലാപയാത്ര കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ ഇടിഞ്ഞില്ലം കടന്ന് പെരുന്നയിലാണ് എത്തിനില്‍ക്കുന്നത്. 24 മണിക്കൂര്‍ പിന്നിട്ടാലും കോട്ടയം നഗരത്തില്‍ എത്തില്ല എന്നതാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.
ജി. സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് ആദരാഞ്ജലികള്‍ നേര്‍ന്നു.
ചങ്ങനാശേരി നഗരത്തിലും, ഉമ്മന്‍ ചാണ്ടി പഠിച്ച കലാലയമായ എസ്.ബി കോളേജിന് മുന്നിലും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്ടുകാര്‍.
ഇന്നലെ രാവിലെ 7 മണിക്കാണ് തിരുവനന്തപുരം ജഗതിയിലെ വീട്ടില്‍ നിന്നും വിലാപയാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംസ്‌കാരം.
COMMENTS