തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 10 മദ്യഷോപ്പുകള്‍കൂടി തുറന്നു. ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും അഞ്ചു വീതം മദ്യഷോപ്പുകളാണു തുറന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 10 മദ്യഷോപ്പുകള്‍കൂടി തുറന്നു. ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും അഞ്ചു വീതം മദ്യഷോപ്പുകളാണു തുറന്നത്.
തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ, കൊല്ലം ചാത്തന്നൂര്‍, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകള്‍ തുറന്നത്. പാലക്കാട് ജില്ലയിലെ കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശേരി എന്നിവിടങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡും ഷോപ്പുകള്‍ തുറന്നു. മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് പൂട്ടിയ മദ്യഷോപ്പുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ പത്തു മദ്യശാലകള്‍ തുറന്നത്.
Key Words: Liquor shops, Opened in Kerala
COMMENTS