ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി എംകെ സ്...
ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തിരിച്ചടിച്ചാല്‍ ബിജെപിക്ക് സഹിക്കാനാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇത് ഭീഷണിയല്ലെന്നും മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അറസ്റ്റിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് സ്റ്റാലിന്‍ രംഗത്തെത്തിയത്.
പ്രത്യക്ഷ രാഷ്ട്രീയം പറയാന്‍ ഡിഎംകെ തയ്യാറാണ്. ഭീഷണിക്ക് വഴങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങള്‍ അധികാരത്തിനുവേണ്ടിയുള്ള പാര്‍ട്ടികളല്ല. ഡിഎംകെയുടെ പോരാട്ടവീര്യത്തെക്കുറിച്ച് ഡല്‍ഹിയിലെ ജനങ്ങളോട് ചോദിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
വര്‍ഗീയത ഉള്‍പ്പെടെയുള്ള ബിജെപിയുടെ തെറ്റായ നയങ്ങള്‍ക്ക് എതിരാണ് ഞങ്ങള്‍. അവരെ രാഷ്ട്രീയത്തില്‍ നേരിടുകയാണ് ഞങ്ങളുടെ രീതിയെന്നും സ്റ്റാലിന്‍ പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പ് കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ ശക്തമായി നേരിടുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുകയാണ്. എന്നാല്‍, യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ഇടപെടുന്നില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
Key Words: Stalin, BJP, Senthil Balaji,TamilNadu, India
COMMENTS