Wrestlers about street protest
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ തെരുവിലെ സമരമുറ അവസാനിപ്പിച്ച് ഗുസ്തിതാരങ്ങള്‍. തങ്ങളുടെ തെരുവിലെ പ്രതിഷേധം അവസാനിപ്പിച്ചതായും ഇനി കോടതിയിലൂടെ പോരാടുമെന്നും സമരത്തിന് നേതൃത്വം നല്കുന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ തുടങ്ങിയവര്‍ ട്വിറ്ററിലൂടെയാണ് ഈ വിവരമറിയിച്ചത്.
അതേസമയം ബ്രിജ്ഭൂഷണെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാലാണ് തെരുവ് സമരം അവസാനിപ്പിച്ചതെന്നും കേസില്‍ നീതി കിട്ടുംവരെ പ്രതിഷേധം തുടരുമെന്നും താരങ്ങള്‍ പറഞ്ഞു.
Keywords: Wrestlers, Street protest, Stop, Court
COMMENTS