കോഴിക്കോട്: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. തന്റെ പേര് വെളിപ്പെടുത്തരുതെന്നു ഭാഗ്യവാ...
കോഴിക്കോട്: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. തന്റെ പേര് വെളിപ്പെടുത്തരുതെന്നു ഭാഗ്യവാന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇതിന്‍പ്രകാരം നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം ലോട്ടറിയടിച്ച വ്യക്തി പണം വാങ്ങി മടങ്ങുകയായിരുന്നു.
തുകയുടെ 10% ഏജന്‍സി കമ്മീഷനായി പോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും.7.56 കോടി രൂപയാണ് ഭാഗ്യവാന് ലഭിച്ചത്.
ഫലം വന്നു ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാന് മുന്നോട്ട് വന്നിരുന്നില്ല. തുടര്‍ന്നാണ് നടപടികള്‍ രഹ്യമായി പൂര്‍ത്തിയാക്കിയ വിവരം പുറത്തുവന്നത്. വി.ഇ 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മലപ്പുറം ചെമ്മാട് ലോട്ടറി ഷോപ്പില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്.
Key Words: Vishu bumper
COMMENTS