കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ അന്വേഷണവുമായി വിജിലന്‍സും രംഗത്ത്. സ്‌കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്...
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ അന്വേഷണവുമായി വിജിലന്‍സും രംഗത്ത്. സ്‌കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടിസ് നല്‍കി.
കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു സുധാകരന്റെ ഭാര്യ സ്മിത. ഇവരുടെ 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നല്‍കണം എന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റാണ് സുധാകരനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
Key Words: K Sudhakaran, Vigilance, Kerala
COMMENTS