വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, ഇനിയും കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് അഗളി പൊലീസ് പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റ...
വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും,
ഇനിയും കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് അഗളി പൊലീസ്
പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വിദ്യയുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് ശേഷം വിദ്യയെ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്നുമുള്ള വാദം ഇന്നും വിദ്യയുടെ അഭിഭാഷകന്‍ പറഞ്ഞേക്കും.
വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയെ ഇനിയും കസ്റ്റഡിയില്‍ ആവശ്യമില്ല. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം പൊലീസ് കണ്ടെത്തിയതായാണ് സൂചന.
Key Words: Vidya's Bail Plea , SFI, Kerala
COMMENTS