V.D Satheesan about K.Vidya's arrest
തിരുവനന്തപുരം: വ്യാജരേഖ കേസില്‍ കെ.വിദ്യയെ കേസ് രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനു ശേഷം അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്യ ഇപ്പോഴെങ്കിലും കീഴടങ്ങിയില്ലായിരുന്നെങ്കില്‍ പൊലീസിന് ഇനിയും ഒരാഴ്ച കൂടി അവരുടെ കണ്ണില്‍പ്പെടാതെ നടക്കേണ്ടി വരുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
അതിനാല്‍ ഇത്ര നേരത്തെ പൊലീസിനെ പ്രതിസന്ധിയിലാക്കിയ വിദ്യയെ അഭിനന്ദിക്കുകയാണെന്നും കായംകുളത്തെ നിഖിലിനോടും ഇതുതന്നെയാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം പൊലീസിന് കീഴടങ്ങണമെന്നും അവര്‍ താങ്കളുടെ കണ്ണില്‍പ്പെടാതെ നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Keywords: V.D Satheesan, K.Vidya, Arrest, Police


COMMENTS