തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ഇനിയുള്ള 52 ദിവസം മത്സ്യലഭ്യത കുറയും. ജൂലൈ 31 വരെയുള്ള ട്രോളിം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ഇനിയുള്ള 52 ദിവസം മത്സ്യലഭ്യത കുറയും.
ജൂലൈ 31 വരെയുള്ള ട്രോളിംഗ് നിരോധന കാലത്ത് മത്സ്യവിലക്കയറ്റവും തീന്മേശയെ വലയ്ക്കും. എന്നാല്‍ ട്രോളിംഗ് നിരോധന കാലത്ത് തീരക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങള്‍ക്ക് നിരോധനമില്ലാത്തതിനാല് ലഭ്യമായ മത്സ്യങ്ങള്‍ക്ക് വില കുത്തനെ ഉയരും.
മത്സ്യ ലഭ്യത കുറയുന്നതോടെ മുട്ടയ്ക്കും മാംസത്തിനും ആവശ്യക്കാരേറും. കോഴിയിറച്ചിക്ക് 250 എന്ന റെക്കോര്‍ഡ് വിലയിലാണ് ഇപ്പോള്‍ വില്പന നടത്തുന്നത്.
കേരളത്തിലെ 3800 ഓളം വരുന്ന ട്രോള്‍ ബോട്ടുകള്‍ക്കും അഞ്ഞൂറോളം വരുന്ന ഗില്‍ നെറ്റ് ബോട്ടുകള്‍ക്കും 114 പേഴ്സീന്‍ ബോട്ടുകള്‍ക്കും ഇക്കാലയളവില്‍ നിരോധനം ബാധകമാണ്.
ജൂലൈ 31 അര്‍ദ്ധരാത്രിയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുക. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്.
COMMENTS