Titanic sub crew killed after `catastrophic implosion'
ബോസ്റ്റണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ ടൈറ്റന്‍ ജലപേടകത്തില്‍ പോയ അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ചു. ജലപേടകത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി യു.എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കടലിനടിയുണ്ടായ സമ്മര്‍ദ്ദത്തില്‍ പേടകം പൊട്ടിത്തെറിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍.
ഒരു നൂറ്റാണ്ട് മുന്‍പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാനായി ശതകോടീശ്വരന്മാര്‍ നടത്തിയ യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.
ബ്രിട്ടീഷ് കോടീശ്വരനായ ഹാമിങ് ഹാര്‍ഡിങ്, ബ്രീട്ടീഷ് - പാകിസ്ഥാനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരെ കൂടാതെ പേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സി.ഇ.ഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ദ്ധന്‍ പോള്‍ ഹെന്റി നാര്‍ഡിയോലെ എന്നിവരാണ് പേടകത്തില്‍ ഉണ്ടായിരുന്നത്.
ഇവര്‍ അഞ്ചുപേരും മരിച്ചതായാണ് സ്ഥിരീകരണം. അതേസമയം ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല. ടൈറ്റന്‍ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ടൈറ്റാനിക് കപ്പലിന്റെ സമീപത്തു നിന്നും കണ്ടെത്തിയത്.
Keywords: Titanic, Titan, 5 people, Dead, US coast guard
COMMENTS