സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം 'ജെ.എസ്.കെ'യുടെ (ജാനകി ്സ്റ്റേറ്റ് ഓഫ് കേരള) ടീസര്‍ പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ്...
സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം 'ജെ.എസ്.കെ'യുടെ (ജാനകി ്സ്റ്റേറ്റ് ഓഫ് കേരള) ടീസര്‍ പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് 'ജെ.എസ്.കെ'.
കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകന് മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്കെ'യ്ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്, ശ്രുതി രാമചന്ദ്രന്, അസ്കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
Key Words: JSK , Movie, Suresh Gopi
COMMENTS