The real picture of the accident where three trains collided in Odisha's Balasore yesterday evening has come to light. The death toll reached 288
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോറില്‍ ഇന്നലെ വൈകിട്ട് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിവായി. ഇതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. തൊള്ളായിരത്തിലേറെ പേര്‍ക്കു പരിക്കുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
കോറമണ്ടല്‍ ഷാലിമാര്‍ എക്സ്പ്രസ് പാളം തെറ്റി ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് കോച്ചുകള്‍ സമീപത്തെ പാളത്തിലേക്കു വീഴുകയുമായിരുന്നു. ഇതേസമയം, അതിവേഗത്തില്‍ വന്ന യശ്വന്ത്പൂര്‍-ഹൗറ സൂപ്പര്‍ഫാസ്റ്റ് പാളം തെറ്റിയ കോച്ചുകളില്‍ ഇടിച്ചുകയറുകയായിരുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് ഇന്ത്യന്‍ റെയില്‍വേ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമിതാഭ് ശര്‍മ പറഞ്ഞു.
രാത്രി ഏഴു മണിയോടെയായിരുന്നു അപകടം. കൂട്ടിയിടിക്കുമ്പോള്‍ രണ്ട് ട്രെയിനുകളും അമിത വേഗതയിലായിരുന്നു.
വൈകിട്ട് 6.50നും 7.10നും ഇടയില്‍ മിനിറ്റുകള്‍ക്കുള്ളിലാണ് വന്‍ ദുരന്തം നടന്നതെന്നാണ് ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും പറയുന്നത്.
തകര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങളെയും അതിജീവിച്ചവരെയും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
Summary: The real picture of the accident where three trains collided in Odisha's Balasore yesterday evening has come to light. Meanwhile, the death toll in the disaster has reached 288. More than nine hundred people were injured. Many of them are in critical condition.
COMMENTS