ന്യൂഡല്‍ഹി: ഇന്ത്യയില്‍ യൂണിഫോം സിവില്‍ കോഡ് (യുസിസി) ഭരണഘടനയില്‍ വിഭാവനം ചെയ്തതാണെന്നും അത് നടപ്പാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യൂണിഫോം സിവില്‍ കോഡ് (യുസിസി) ഭരണഘടനയില്‍ വിഭാവനം ചെയ്തതാണെന്നും അത് നടപ്പാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യത്ത് രണ്ടു നിയമങ്ങള്‍ എങ്ങനെ സാധ്യമാകും.
പ്രീണനത്തിന്റെയും വോട്ട് ബാങ്കിന്റെയും പാത സ്വീകരിക്കില്ലെന്ന് ബിജെപി തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ മുസ്ലീം പെണ്മക്കളോട് കടുത്ത അനീതിയാണ് കാണിക്കുന്നത്. മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപനം സൃഷ്ടിക്കാനും യുസിസി വിഷയം ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭരണഘടന തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ വികസനത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയാണെന്നും മോദി വിമര്‍ശിച്ചു.
Key Words: Prime Minister, Uniform Civil Code
COMMENTS