അടിമാലി: അടിമാലിക്ക് സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുകാറില്‍ യാത്ര ചെയ്തിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാല...
അടിമാലി: അടിമാലിക്ക് സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുകാറില്‍ യാത്ര ചെയ്തിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ അബ്ദുള്‍ ഖാദര്‍, ഭാര്യ റജീന, അയല്‍വാസികളായ ബിജു, ലാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നത്.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു മടങ്ങി വരുംവഴിയാണ് അടിമാലിയില്‍ വെച്ച് അപകടമുണ്ടായത്. റോഡില്‍ നിന്നും 150 അടിയോളം താഴ്ചയിലേക്കാണ് കാര്‍ വീണത്.
Keyword: Car accident, Adimali, Kerala, Cheeyapara
COMMENTS