സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലെ (കെപിസിസി) വീണ്ടും രൂക്ഷമായ വിഭാഗീയതയ്ക്കു പരിഹാരം കാണാനായി അഖിലേന്ത്യാ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലെ (കെപിസിസി) വീണ്ടും രൂക്ഷമായ വിഭാഗീയതയ്ക്കു പരിഹാരം കാണാനായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലും ചേരിപ്പോര് ഉടലെടുത്തത്തോടെ താരിഖ് അന്‍വറിനു തലവേദനയേറും.
പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരേ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളെല്ലാം തമ്മിലടിയിലാണ്.
സംസ്ഥാന പ്രസിഡന്റാകാന്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. എ ഗ്രൂപ്പില്‍ ചര്‍ച്ച തുടരുകയാണ്. കെ സി വേണുഗോപാല്‍ പക്ഷവും വി ഡി സതീശന്‍ - കെ സുധാകരന്‍ പക്ഷങ്ങളും രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ താരിഖ് അന്‍വര്‍ എത്തുന്നതെന്നും ശ്രദ്ധേയമാണ്.
ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ പാര്‍ട്ടിയില്‍ വീണ്ടും ഗ്രൂപ്പ് പോര് ശക്തമായതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
പാര്‍ട്ടിയുടെ എല്ലാ സുഖസൗകര്യങ്ങളും ആനുകൂല്യങ്ങളും പറ്റിയവരാണ് വീണ്ടും ഗ്രൂപ്പുകളിയുമായി ഇറങ്ങിയിരിക്കുന്നതെന്ന് ഇന്നലെ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ആഞ്ഞടിച്ചിരുന്നു.
Summary: All India Congress Committee (AICC) General Secretary Tariq Anwar will visit Kerala today to find a solution to the re-emerging factionalism in the Kerala Pradesh Congress Committee (KPCC). Tariq Anwar will have a headache when the youth congress election also broke out.
COMMENTS