Tamilnadu DGP gets 3 years in jail for sexually harassing case
ചെന്നൈ: ലൈംഗികപീഡനകേസില്‍ തമിഴ്‌നാട് ഡി.ജി.പിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഡ്യൂട്ടിക്കിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ രാജേഷ് ദാസിനെയാണ് കോടതി ശിക്ഷിച്ചത്.
2021 ഫെബ്രുവരി 21 ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് സുരക്ഷ ഒരുക്കുന്നതിനിടെ വനിതാ ഉദ്യോഗസ്ഥയെ കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുയെന്നതാണ് കേസ്.
Keywords: Court, Tamilnadu, DGP, Sexually harassing case
COMMENTS