Tamil Nadu Power Minister Senthil Balaji has been arrested by the Enforcement Directorate in connection with a corruption case allegedly committed
സ്വന്തം ലേഖകന്‍
ചെന്നൈ : 2013ല്‍ ജയലളിത മന്ത്രിസഭയില്‍ അംഗമായിരിക്കെ ചെയ്തതായി പറയപ്പെടുന്ന അഴിമതി കേസില്‍ തമിഴ് നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതു വിധേനയും തമിഴ് നാട്ടില്‍ നുഴഞ്ഞു കയറാനുള്ള ബി ജെ പിയുടെ കുതന്ത്രമാണ് അറസ്റ്റെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആരോപിച്ചു. കേന്ദ്ര സേനയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലുള്ള ഈ കളി നിയമപരമായി നേരിടുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും 17 മണിക്കൂര്‍ നീണ്ട റെയഡിനു ശേഷമായിരുന്നു അറസ്റ്റ്. 2013ല്‍ ഗതാഗത വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് വിഭാഗം മന്ത്രിക്കെതിരെ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
Sensational scenes as DMK minister Senthil Balaji is taken into custody on corruption charges by ED & suddenly cries of chest pain.
— Cogito (@cogitoiam) June 14, 2023
This is no ordinary arrest, he is the 2nd most powerful man in the state & money bank of the ruling party.
Annamalai promised that corrupt lobbies… pic.twitter.com/pMeQtYN9sa
റെയ്ഡിന് എത്തിയ കേന്ദ്ര സേനാംഗങ്ങളെ തമിഴ് നാട് പൊലീസ് ആദ്യം സെക്രട്ടേറിയറ്റിലേക്കു കയറ്റിയില്ല. വാഗ്വാദത്തിനൊടുവില്‍ അകത്തു കയറി മന്ത്രിയുടെ ഓഫീസ് അകത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു റെയ്ഡ്.
എഐഎഡിഎംകെയില്‍ നിന്ന് ഡിഎംകെയിലേക്ക് മാറിയ നേതാവാണ് സെന്തില്‍ ബാലാജി. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി, നിരോധനം, എക്സൈസ് എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
സെന്തിലിന്റെ സഹോദരന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞ ആഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. ഇത്തവണ മന്ത്രിയുടെ ചെന്നൈയിലെ കരൂരിലുള്ള വസതിയിലും പരിശോധന നടത്തി.
2011-15 കാലഘട്ടത്തില്‍ അന്തരിച്ച ജെ. ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി.
നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ഒമന്‍ഡുരാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലും സുരക്ഷയ്ക്കു കേന്ദ്ര സേനയയെയാണ് ഇ ഡി ആവശ്യപ്പെട്ടതനുസരിച്ചു കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. മന്ത്രിയെ പരിശോധിക്കാന്‍ ഡല്‍ഹി എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. തമിഴ്‌നാട് മന്ത്രിമാര്‍ ആശുപത്രിയിലെത്തി സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റില്‍ ഡി എം കെ ശക്തമായി പ്രതിഷേധിച്ചു.
2011-16 കാലത്ത് എഐഎഡിഎംകെ ഭരണത്തില്‍ ബാലാജി ഗതാഗത മന്ത്രിയായിരുന്ന കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന സംസ്ഥാന ഗതാഗത വകുപ്പിലെ ജോലിക്ക് വേണ്ടിയുള്ള പണമിടപാടുമായി ബന്ധപ്പെട്ടതാണ് കേസ്.
2021 മാര്‍ച്ചില്‍ അസംബ്ലി തിരഞ്ഞെടുപ്പിന്റെ തലേന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു കേസ് ഫയല്‍ ചെയ്തത്. തിരഞ്ഞെടുപ്പിന്റെ തലേന്ന് ചെന്നൈ പൊലീസ് ബാലാജിക്കും മറ്റ് 46 പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വിവിധ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ നിന്ന് വിരമിച്ചവരും സേവനമനുഷ്ഠിക്കുന്നവരുമായ മുതിര്‍ന്ന ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് അന്നു ഫയല്‍ ചെയ്ത കുറ്റപത്രം പറയുന്നു.
2014-15ല്‍ വിവാദമായ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ആരോപണം.
COMMENTS