തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന ഇന്റര്‍നെറ്റ് പദ്ധതിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കെ. ഫോണിനെതിരെ കടുത്ത വിമര്‍...
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന ഇന്റര്‍നെറ്റ് പദ്ധതിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കെ. ഫോണിനെതിരെ കടുത്ത വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.
കെ. ഫോണിന്റെ ചെയര്‍മാന്‍ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടു. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്നും സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കെ ഫോണ്‍ - ആരായിരുന്നു ചെയര്‍മാന്‍ ????? മില്യണ്‍ ഡോളര്‍ ചോദ്യം.......
എന്റെ മുന്‍ ഭര്‍ത്താവ് - ജയശങ്കറും ലോജിസ്റ്റിക്‌സ് മാനേജരായി ജോലി ചെയ്തിരുന്നു.
ശ്രീ വിനോദും എന്നെപ്പോലെ കെ ഫോണുകള്‍ക്കായി പിഡബ്ല്യുസിയില്‍ ജോലി ചെയ്തിരുന്നു .....
ഈ വിഷയം ഞാന്‍ നേരത്തെ ഉന്നയിച്ചിട്ടുണ്ട്.....
ഹണിമൂണും പ്രീ പെയ്ഡ് ഡിന്നര്‍ നൈറ്റ്‌സും ബെല്ലി ഡാന്‍സും ആസ്വദിക്കുന്നതിനുപകരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദയവായി ഇപ്പോള്‍ എങ്കിലും വാ തുറക്കൂ .....നമ്മുടെ കേരള മുഖ്യമന്ത്രി
COMMENTS