ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി എം.കോം പഠനം നടത്തുന്ന എസ്.എഫ്.ഐ നേതാവ് നിഖില്‍ പി തോമസിനെ സസ്‌പെന്‍ഡ് ചെയ്ത് കായംകുളം എം.എസ്.എം...
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി എം.കോം പഠനം നടത്തുന്ന എസ്.എഫ്.ഐ നേതാവ് നിഖില്‍ പി തോമസിനെ സസ്‌പെന്‍ഡ് ചെയ്ത് കായംകുളം എം.എസ്.എം കോളേജ്. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോളേജ് പ്രിന്‍സിപ്പല്‍.
നിഖിലിനെ പിന്തുണച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ചതിനു പിന്നാലെയാണ് കോളേജിന്റെ നടപടി. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ഒറിജിനല്‍ ആണെന്നായിരുന്നു ആര്‍ഷോയുടെ വാദം. കലിംഗയില്‍ പഠിച്ചതും പാസായതും രേഖകളില്‍ വ്യക്തമെന്നും ആര്‍ഷോ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി കലിംഗ സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും എല്ലാ രേഖകളും പരിശോധിച്ചുവെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പറഞ്ഞു. നിഖിലിനെതിരെ നടപടിയെടുക്കുമെന്ന് കലിംഗ സര്‍വകലാശാല അറിയിച്ചു.
കൂടാതെ, നിഖില്‍ തോമസിന്റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കി.
Key Words: Nikhil, SFI, MSM College, Alappuzha, Kerala
COMMENTS