തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധം തുടരവെ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ...
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധം തുടരവെ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
പൊലീസ് കേസെടുത്താല്‍ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണെന്ന് എകെ ആന്റണി. കേസ് പൊലീസിന്റെ ഭാഗം മാത്രമാണ്. എന്നാല്‍ കോടതിയില്‍ വരുമ്പോള്‍ രണ്ടു ഭാഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയില്‍ വരുമ്പോള്‍ തള്ളിപ്പോവും. അന്ന് ഗോവിന്ദന്‍ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി പറഞ്ഞു.
അതേസമയം, സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് കരിദിനവും വന്‍ പ്രതിഷേധങ്ങളും നടത്തുകയാണ്.
Key Words: K. Sudhakan, A.k Antony, Arrest, Congress
COMMENTS