തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു തിരുവനന്തപുരത്ത് വാ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി. മല്ലാറിനാണ് ഒന്നാം റാങ്ക് (സ്കോര്‍ - 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആശിഖ് സ്റ്റെന്നിക്ക് (സ്കോര്‍ - 575). കോട്ടയം സ്വദേശി ഫ്രെഡി ജോര്‍ജ് റോബിനാണ് മൂന്നാം റാങ്ക് (572).
എസ് സി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി എസ് ജെ ചേതന ഒന്നാം റാങ്ക് നേടി (441). കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ് രണ്ടാം റാങ്ക് (437). എസ് ടി വിഭാഗത്തില്‍ എറണാകുളം സ്വദേശി ഏദന്‍ വിനു ജോണ്‍ ഒന്നാം റാങ്ക് നേടി(387). പാലക്കാട് സ്വദേശി എസ് അനഘ രണ്ടാം റാങ്ക് നേടി (364).
COMMENTS