ആറു വയസ്സുള്ള മകളെ വെട്ടിക്കൊന്ന ശ്രീമഹേഷ് ജയിലില്‍ കഴുത്തുമുറിച്ചു, നില ഗുരുതരം, നക്ഷത്രയുടെ സംസ്‌കാരം അമ്മയുടെ വീട്ടുവളപ്പില്‍

സ്വന്തം ലേഖകന്‍ മാവേലിക്കര: ആറു വയസ്സുള്ള നക്ഷത്രയെ വെട്ടിക്കൊന്ന അച്ഛന്‍ ശ്രീമഹേഷ് മാവേലിക്കര സബ്ജയിലില്‍ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്ര...


സ്വന്തം ലേഖകന്‍

മാവേലിക്കര: ആറു വയസ്സുള്ള നക്ഷത്രയെ വെട്ടിക്കൊന്ന അച്ഛന്‍ ശ്രീമഹേഷ് മാവേലിക്കര സബ്ജയിലില്‍ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 

മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ ഇന്ന് വൈകിട്ട് കോടതിയിലെത്തിച്ചപ്പോഴാണ് ആത്മഹത്യാ ശ്രമം.

ഉടന്‍ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആളുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

പേപ്പര്‍ മുറിക്കുന്ന കത്തിയുടെ ബ്‌ളേഡ് കൊണ്ട് കൈയിലെയും കഴുത്തിലെയും ഞരമ്പ് മുറിക്കുകയായിരുന്നു. ഇത് ഇയാള്‍ എവിടെനിന്നു കൈക്കലാക്കിയെന്നു പൊലീസിനു കണ്ടെത്താനായിട്ടില്ല.

നേരത്തേ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായാണ് ശ്രീമഹേഷ് സംസാരിച്ചത്.ഇയാളെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. 

പത്തിയൂരില്‍ അമ്മയുടെ വീട്ടില്‍ പോകണമെന്ന് നക്ഷത്ര വാശി പിടിച്ചിരുന്നു. ഇതോടെയാണ് ശ്രീമഹേഷ് ക്ഷുഭിതനായി മകളെ വെട്ടിക്കൊന്നതെന്നാണ് പൊലീസിനു കിട്ടിയ വിവരം.

പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്ന ശ്രീമഹേഷിന്റെ രണ്ടാം വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു.  കൊലപാതകത്തിന് ഇതും പ്രേരകമായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീമഹേഷിന്റെ സ്വഭാവ വൈകൃതങ്ങളെക്കുറിച്ച് അറിഞ്ഞ പൊലീസ് കോണ്‍സ്റ്റബിളിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറുകയായിരുന്നു. ഇത് ഇയാള്‍ക്കു കടുത്ത നിരാശയുണ്ടാക്കിയിരുന്നു.

രണ്ടുവര്‍ഷം മുന്‍പ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തില്‍ ശ്രീമഹേഷിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


കുഞ്ഞിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച മഴു തെളിവെടുപ്പിനിടെ വീട്ടില്‍ നിന്ന് കണ്ടെത്തി. മഴു ശ്രീമഹേഷ് പ്രത്യേകം തയ്യാറാക്കിയതായിരുന്നു. കുട്ടിയെ കൊല്ലാന്‍ നേരത്തേ തന്നെ പദ്ധതിയിട്ടിരുന്നതായി ഇതില്‍ നിന്നു വ്യക്തമാണെന്നു പൊലീസ് പറഞ്ഞു.

നക്ഷത്രയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം അമ്മ വിദ്യയുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. വിദ്യയുടെ പത്തിയൂരിലെ വീട്ടുവളപ്പില്‍ നാളെയാണ് സംസ്‌കാരം.

ശ്രീമഹേഷിന് ഭാര്യ വിദ്യയോടും മകള്‍ നക്ഷത്രയോടും ഉള്ളില്‍ പ്രതികാര ചിന്തയുണ്ടായിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കുഞ്ഞിനെ വെട്ടിയതെന്നും പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

നക്ഷത്രയെ വെട്ടി പരിക്കേല്‍പ്പിച്ചതു കണ്ട് അടുത്ത വീട്ടില്‍ നിന്ന് എത്തിയ മുത്തശ്ശി സുനന്ദയേയും ശ്രീമഹേഷ് വെട്ടിയിരുന്നു. നെറ്റിക്കും കൈക്കും മുറിവേറ്റ ഇവര്‍ ചികിത്സയിലാണ്.

Summary: Srimahesh, who hacked daughter Nakshatra, tried to commit suicide by slitting his throat in the  Mavelikara sub-jail. The suicide attempt occurred when the accused, who was remanded by the Mavelikkara court, was brought to the court this evening.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ആറു വയസ്സുള്ള മകളെ വെട്ടിക്കൊന്ന ശ്രീമഹേഷ് ജയിലില്‍ കഴുത്തുമുറിച്ചു, നില ഗുരുതരം, നക്ഷത്രയുടെ സംസ്‌കാരം അമ്മയുടെ വീട്ടുവളപ്പില്‍
ആറു വയസ്സുള്ള മകളെ വെട്ടിക്കൊന്ന ശ്രീമഹേഷ് ജയിലില്‍ കഴുത്തുമുറിച്ചു, നില ഗുരുതരം, നക്ഷത്രയുടെ സംസ്‌കാരം അമ്മയുടെ വീട്ടുവളപ്പില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj74PwKtesg31bc5g2q-vsrlwtAg1Rg3Q1iU7BNLlYHcESPUSjytaGx1y_2QTRWtm1OF1J4DQvDPrHMHqFI3rnWWB65V6aFkjwj_bM2wM76ZjhtI-TwuGpiMAzv2BIVO7n5bbVQwqlQWXnZJFBZUrHVbYdllbseIb0wi7W9oiGEut4WUR4aVdeBbbfs/s320/naksharta%20killed.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj74PwKtesg31bc5g2q-vsrlwtAg1Rg3Q1iU7BNLlYHcESPUSjytaGx1y_2QTRWtm1OF1J4DQvDPrHMHqFI3rnWWB65V6aFkjwj_bM2wM76ZjhtI-TwuGpiMAzv2BIVO7n5bbVQwqlQWXnZJFBZUrHVbYdllbseIb0wi7W9oiGEut4WUR4aVdeBbbfs/s72-c/naksharta%20killed.jpg
www.vyganews.com
https://www.vyganews.com/2023/06/srimahesh-tried-to-commit-suicide.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/srimahesh-tried-to-commit-suicide.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy