ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടിലെ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ സ്റ്റാര്‍ ലോംഗ് ജംപ് താരം മുരളി ശ്രീ...
ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടിലെ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ സ്റ്റാര്‍ ലോംഗ് ജംപ് താരം മുരളി ശ്രീശങ്കര്‍ യോഗ്യത നേടി. 8.41 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് ലോക ചാമ്പ്യന്‍ഷിപ്പിന് മുരളി യോഗ്യത നേടിയത്. ഈ വര്‍ഷമാദ്യം ജെസ്വിന് ആല്ഡ്രിന് സ്ഥാപിച്ച 8.42 മീറ്ററെന്ന ദേശീയ റെക്കോര്‍ഡിന് ഒരു സെന്റീമീറ്റര്‍ മാത്രം അകലെയായിരുന്നു 24 കാരനായ ശ്രീശങ്കറിന്റെ ചാട്ടം.
പുരുഷന്മാരുടെ ലോങ്ജമ്പില്‍ 7.95 മീറ്ററാണ് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്ക്.
ജൂണ്‍ 9-ന്, ഒളിമ്പിക് ചാമ്പ്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്കും മുന്‍ ഡിസ്കസ് ത്രോ താരം വികാസ് ഗൗഡയ്ക്കും ശേഷം പാരീസ് ലെഗില്‍ 8.09 മീറ്ററില്‍ വെങ്കലത്തോടെ ഡയമണ്ട് ലീഗ് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ശ്രീശങ്കര്‍.
Key Words: Murali SriSankar, World ChampionShip, Sports, Kerala
COMMENTS