കോട്ടയം: കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളിയിലെ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പില്‍ ആരെയും കുറ്...
കോട്ടയം: കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളിയിലെ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പില്‍ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഇല്ലെന്ന് കോട്ടയം എസ് പി. 'ഞാന്‍ പോകുന്നു' എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.
ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായ ആരെയെങ്കിലും കുറിച്ചോ കുറിപ്പില്‍ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വെളളിയാഴ്ച്ചയാണ് അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഫുഡ് ടെക്‌നോളജി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും ക്രൈം ബ്രാഞ്ച് നല്ല നിലയില്‍ അന്വേഷണം നടത്തുമെന്നും കോട്ടയം എസ്.പി പറഞ്ഞു.
COMMENTS