Six dead as train derails and rams into other trains in Odisha, many trapped under overturned bogies
ബാലസോര്‍ ജില്ലയിലെ ബഹാനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി അപകടസ്ഥലത്തേക്ക് ടീമുകളെ അയച്ചിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണറുടെ (എസ്ആര്‍സി) ഓഫീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്ന് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
ഒഡീഷ ഫയര്‍ സര്‍വീസസ് മേധാവി സുധാന്‍ഷു സാരംഗിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാലസോറിലും പരിസര പ്രദേശങ്ങളിലുമുള്ള മെഡിക്കല്‍ കോളജുകള്‍ക്കും ആശുപത്രികള്‍ക്കും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കി.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) മൂന്ന് യൂണിറ്റുകളും സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ നാല് യൂണിറ്റുകളും 60 ആംബുലന്‍സുകളും അയച്ചിട്ടുണ്ട്.
Howrah helpline - 033 26382217
KGP helpline - 8972073925, 9332392339
BLS helpline - 8249591559, 7978418322
SHM helpline - 9903370746
MAS helpline - 044 25330952, 044 25330953, 044 25354771
ഒഡീഷ ചാനലായ കനക് ന്യൂസ് അപകടത്തിന്റെ പ്രാഥമിക ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ മറിഞ്ഞ കോച്ചുകളില്‍ നാനൂറിലധികം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Summary: Six dead as train derails and rams into other trains in Odisha, many trapped under overturned bogies
COMMENTS