Serbia's Novak Djokovic won the French Open final by defeating Casper Rudd. Djokovic is also the first man in world history to win 23 Grand Slams
പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കാസ്പര്‍ റൂഡിനെ തോല്‍പ്പിച്ച് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് കിരീടം ചൂടി. ലോക ചരിത്രത്തില്‍ ആദ്യമായി 23 ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കുന്ന പുരുഷ താരമെന്ന നേട്ടവും ജോക്കോവിച്ചിനു സ്വന്തമായി.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ റൂഡ് കടുത്ത പോരാട്ടം നടത്തിയെങ്കിലും സെര്‍ബിയന്‍ താരം ഉജ്ജ്വലമായി തിരിച്ചെത്തി 7-6 (7/1).
രണ്ടാം സെറ്റില്‍, തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ജോക്കോവിച്ച് ഒടുവില്‍ 6-3ന് മുന്നിലെത്തി.
മൂന്നാം സെറ്റില്‍ ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു. ഒടുവില്‍ 7-5ന് കപ്പിലേക്ക് ജോക്കോവിച്ച് മുത്തമിടുകയും ചെയ്തു.
റഫാല്‍ നദാലിനൊപ്പം 22 ഗ്രാന്‍ഡ് സ്ളാമുകള്‍ പങ്കിട്ടിരുന്ന ജോക്കോവിച്ച് ഈ നേട്ടത്തോടെ സ്പോര്‍ട്സ് ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിടുകയായിരുന്നു.
2️⃣3️⃣ swag#RolandGarros | @DjokerNole pic.twitter.com/RTAgB4kXts
— Roland-Garros (@rolandgarros) June 11, 2023
തന്റെ 34ാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് ജോക്കോവിച്ച് കളിച്ചത്. ഓരോ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലും കുറഞ്ഞത് മൂന്ന് തവണയെങ്കിലും വിജയിക്കുന്ന ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും ഇപ്പോള്‍ മൂന്നാം റാങ്കിലുള്ള ജോക്കോവിച്ച് സ്വന്തമാക്കി.
തന്റെ 22 സ്ലാമുകളില്‍ 10 എണ്ണവും 30 വയസ്സ് തികഞ്ഞതിന് ശേഷമാണ് അദ്ദേഹം നേടിയത്.
കഴിഞ്ഞ വര്‍ഷം 35 വയസും 11 മാസം 19 ദിവസവും ജയിച്ച നദാലിനെ മറികടന്ന് റോളണ്ട് ഗാരോസിലെ ഏറ്റവും പ്രായം കൂടിയ ചാമ്പ്യന്‍ കൂടിയായിരിക്കുന്നു അദ്ദേഹം. 36 വര്‍ഷവും 19 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം.
Summary: Serbia's Novak Djokovic won the French Open final by defeating Casper Rudd. Djokovic is also the first man in world history to win 23 Grand Slams.
COMMENTS