ചെന്നൈ: ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിര...
ചെന്നൈ: ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചു.
2011 മുതല്‍ 2015 വരെ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന കാലം മുതലുള്ളതാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍.
അറസ്റ്റിന് തൊട്ടുപിന്നാലെ, നെഞ്ചുവേദനയെ തുടര്‍ന്ന് ബാലാജിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ കൊറോണറി ആന്‍ജിയോഗ്രാമിന് വിധേയനാക്കി. ചെന്നൈ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ബാലാജിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യനില മനസ്സിലാക്കിയ ബാലാജിയെ ജൂണ്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
എന്നാല്‍ ബാലാജിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തുടരാന്‍ സെഷന്‍സ് ജഡ്ജി അനുമതി നല്കി. അതേസമയം, അറസ്റ്റിനെതിരെ ഭാര്യ എസ് മെഗല മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. അടിയന്തര ബൈപാസ് സര്‍ജറിക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയായ കാവേരി ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ജൂണ്‍ 15ന് അനുമതി നല്കി. ഇതിനെതിരെയാണ് ഇപ്പോള്‍ ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്.
Key Words: Senthil Balaji , ED,Supreme Court, Tamil Nadu
COMMENTS