ചെന്നൈ: എന്‍ഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റുചെയ്ത തമിഴ് നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയെ ചെന്നൈ പ്രിന്‍സിപ്പല്‍ ജില്ലാ ...
ചെന്നൈ: എന്‍ഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റുചെയ്ത തമിഴ് നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയെ ചെന്നൈ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജൂണ്‍ 28 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സെന്തില്‍ ബാലാജി ചികിത്സയില്‍ ആയതിനാല്‍ ആശുപത്രിയില്‍ തുടരും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. അല്ലി ആശുപത്രിയില്‍ എത്തിയാണ് മന്ത്രിയെ റിമാന്‍ഡ് ചെയ്തത്.
ഇതേസമയം, മന്ത്രിയുടെ ഭാര്യ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര് ശക്തിവേല്‍ പിന്മാറി.
ബാലാജിയുടെ പിഎ ഗോപാല്‍ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു.
സെന്തില്‍ ബാലാജിയുടെ അറസ്റ്റ് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് തമിഴ് നാട് മന്ത്രി മാ സുബ്രഹ്മണ്യന് പ്രതികരിച്ചു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഡിഎംകെയെ മൂലയ്ക്കിരുത്താനാണ് കേസുണ്ടാക്കിയത്. അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. ഡിഎംകെ അഴിമതി പാര്‍ട്ടിയാണെന്ന വ്യാജപ്രചരണം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ഇ ഡി പോലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് അവര്‍ ഡിഎംകെയെ തകര്‍ക്കാന്‍ നോക്കുന്നത്. പട്നയില്‍ പ്രതിപക്ഷ ഐക്യ കക്ഷി യോഗം ചേരുന്നുണ്ട്. അസ്വസ്ഥത പെരുകിയാണ് ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Summary: Tamil Nadu Power and Excise Minister V. Senthil Balaji who was arrested by the Enforcement Directorate was remanded in judicial custody till June 28 by the Chennai Principal District Court.
COMMENTS