ചെന്നൈ: ജയലളിത സർക്കാരിൽ അംഗമായിരിക്കെ നടത്തിയതായി പറയുന്ന ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് [ഇ.ഡി ] അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി...
ചെന്നൈ: ജയലളിത സർക്കാരിൽ അംഗമായിരിക്കെ നടത്തിയതായി പറയുന്ന ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് [ഇ.ഡി ] അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ആരോഗ്യ നില ഗുരുതരം.
ഹൃദയധമനിയില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയക്ക് സെന്തിലിനെ വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ പുലര്‍ച്ചെ നെഞ്ചുവേദനയുണ്ടെന്ന് ബാലാജി പരാതിപ്പെടുകയും വേദന മൂലം കരയുകയുമായിരുന്നു.
അറസ്റ്റിന് ശേഷം ആശുപത്രിയിലെത്തി ബാലാജിയെ കണ്ട തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ബാലാജിയെ എത്രയും വേഗം ബൈപാസ് സര്‍ജറിക്ക് വിധേയനാക്കണമെന്ന് നിര്‍ദ്ദേശിച്ചു.
COMMENTS