Donald Trump arrested in Miami
മിയാമി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്ത കുറ്റത്തിനാണ് മയാമി കോടതി ട്രംപിനെ അറസ്റ്റ് ചെയ്തത്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റിലാകുന്നത്.
2021 ല്‍ പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത സംഭവത്തില്‍ ട്രംപിനെതിരെ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി അന്വേഷണം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഏഴു കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനു പുറമെ തിരഞ്ഞെടുപ്പു സമയത്തെ പണമിടപാടുമായി ബന്ധപ്പെട്ടും ട്രംപിനെതിരെ കേസുകളുണ്ട്.
Keywords: Donald Trump, Arrest, Miami, Secret document
COMMENTS