ചെന്നൈ: തമിഴ്നാട് ഇന്നലെ രാത്രി കണ്ടത് അതീവ നാടകീയമായ ചില രംഗങ്ങളായിരുന്നു. നാലുമണിക്കൂര്‍ നീണ്ടുനിന്ന ആശങ്കാജനകമായ നാടകത്തിന്റെ തുടക്കം ...
ചെന്നൈ: തമിഴ്നാട് ഇന്നലെ രാത്രി കണ്ടത് അതീവ നാടകീയമായ ചില രംഗങ്ങളായിരുന്നു. നാലുമണിക്കൂര്‍ നീണ്ടുനിന്ന ആശങ്കാജനകമായ നാടകത്തിന്റെ തുടക്കം തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ തിടുക്കത്തില്‍ പുറത്താക്കിയ ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിന് അറിയിച്ചു.
നാലുമണിക്കൂറുകള്ക്കിപ്പുറം 11 മണിയോടെ നടപടി നാടകീയമായി മരവിപ്പിച്ചു തമിഴ് നാട് ഗവര്‍ണര്‍ നാടകത്തിനു തിരശീലയിട്ടു. ഗവര്‍ണര്‍ ആറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നും ആയിരുന്നു ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പില്‍ പിന്നീടുണ്ടായിരുന്നത്.
അണിയറയിലെ നിര്‍ണായകമായ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ്, ആര് എന്‍ രവിയുടെ തിടുക്കത്തിലുള്ള പിന്മാറ്റം എന്നാണ് സൂചന.
COMMENTS