ഇംഫാല്‍: വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരില്‍ ക്രമസമാധാന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് രാജിവെച്ചേ...
ഇംഫാല്‍: വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരില്‍ ക്രമസമാധാന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് രാജിവെച്ചേക്കും. സിംഗ് ഇന്ന് ഉച്ചയ്ക്ക് 1-1.30 ഓടെ സംസ്ഥാന ഗവര്‍ണര്‍ അനുസൂയ യു.കെയെ കാണുമെന്നാണ് വിവരം.
ഒന്നുകില്‍ തന്റെ പത്രിക സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ കേന്ദ്രം ഇടപെട്ട് കാര്യങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്യാമെന്ന ഓപ്ഷനാണ് ഇപ്പോള്‍ മുഖ്യമന്ത്രി സിങ്ങിനുള്ളത്. ഞായറാഴ്ച സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് മണിപ്പൂരിലെ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ ഏറ്റുമുട്ടലില്‍ ഇതുവരെ 100-ലധികം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മേയ് മൂന്നിന് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്.
Key Words: Riot, Manipur, Chief Minister, Resign
COMMENTS