തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ കൂട്ടുനിന്നുവെന്ന് ഐജി ലക്ഷ്മണിനെതിരെ വകുപ...
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ കൂട്ടുനിന്നുവെന്ന് ഐജി ലക്ഷ്മണിനെതിരെ വകുപ്പുതല റിപ്പോര്‍ട്ട്.
എ.ഡി.ജി.പി ടി.കെ വിനോദ് കുമാറാണ് വകുപ്പ് തല അന്വേഷണം നടത്തിയത്. മോന്‍സന്റെ തട്ടിപ്പുകള്‍ക്ക് സഹായം ചെയ്യാന്‍ ഐജി കൂട്ടുനിന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലക്ഷ്മണിന്റെ എഡിജിപി സ്ഥാനക്കയറ്റവും തുലാസിലാണ്.
ഇതേസമയം, കേരള പൊലീസ് ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തത് സ്വാഗതം ചെയ്യുന്നുവെന്ന് കേസില്‍ പരാതിക്കാരന്‍ ഷെമീര്‍ പറയുന്നു.
കൂടുതല്‍ പേര്‍ക്ക് മോന്‍സന്‍ പണം കൈമാറിയതിന്റെ രേഖ ക്രൈം ബ്രാഞ്ചിന് കൈമാറി. മുന്‍ ഡിഐജി സുരേന്ദ്രന്റെ ഭാര്യക്കും സിഐ അനന്ത ലാലിനും പണം നല്‍കിയിട്ടുണ്ട്.
ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം നാളെ കേരള ഹൈക്കോടതി പരിഗണിക്കും.
COMMENTS