Rahul Gandhi in Manipur today
ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വംശീയ കലാപം ആളികത്തുന്ന മണിപ്പൂരിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്.
രാവിലെ 11 മണിയോടെ ഇംഫാലിലെത്തിയ രാഹുല്‍ കുക്കി മേഖലയായ ചുരാചന്ദ്പുര്‍ സന്ദര്‍ശിച്ചശേഷം മെയ്‌തെയ് മേഖലകളിലെ ക്യാപുകള്‍ സന്ദര്‍ശിക്കും. പ്രദേശവാസികളുമായി രാഹുല്‍ സംസാരിക്കും. ഉച്ചയ്ക്കുശേഷം മെയ്‌തെയ് അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തുന്ന രാഹുല്‍ നേതാക്കളുമായി ചര്‍ച്ച നടത്തും.
മണിപ്പൂരില്‍ മേയ് മൂന്നിന് ആഭ്യന്തര വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Keywords: Rahul Gandhi, Manipur, PM, 2 days
COMMENTS