P.V Sreenijan MLA again elected as Ernakulam football association president
കൊച്ചി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദങ്ങള്‍ കെട്ടടങ്ങിയ ഉടനെ തന്നെ പി.വി ശ്രീനിജന്‍ എം.എല്‍.എയെ എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജില്ലയിലെ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ പിന്തുണയോടെ എതിരില്ലാതെയാണ് പി.വി ശ്രീനിജന്‍ വീണ്ടും അധ്യക്ഷനാകുന്നത്.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സിക്കുട്ടനുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ശ്രീനിജന് അധ്യക്ഷസ്ഥാനം ഒഴിയേണ്ടിവന്നത്.
വാടക കുടിശിക കിട്ടിയില്ലെന്ന് ആരോപിച്ച് ശ്രീനിജന്റെ നിര്‍ദ്ദേശപ്രകാരം പരിശീലന ഗ്രൗണ്ട് പൂട്ടിയിടുകയും പിന്നീട് വിവാദമായതിനെ തുടര്‍ന്ന് തുറന്നുകൊടുക്കുകയുമായിരുന്നു. ഈ വിവാദം കെട്ടടങ്ങിയതിനു ശേഷമാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
Keywords: P.V Sreenijan, Football association, President


COMMENTS