The police saved face by arresting K Vidya, the accused in the Maharajas College fake certificate case. The police say that the former SFI leader
സ്വന്തം ലേഖകന്‍
കോഴിക്കോട് : മഹാരാജാസ് കോളജ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ് എഫ് ഐ മുന്‍ നേതാവുമായ കെ വിദ്യയെ പിടികൂടി പൊലീസ് മുഖം രക്ഷിച്ചു. കോഴിക്കോട്ട് മേപ്പയൂരിലെസുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുന്ന വഴിയാണ് പിടിയിലായത് എന്നാണ് പൊലീസ് പറയുന്നത്.
പാലക്കാട് ജില്ലയിലെ അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യ പിടിയിലായിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഒളിവില്‍ പോയി പതിനഞ്ചാം ദിവസമാണ് ഇവരെ പൊലീസിനു പിടികൂടാനായത്.
അഗളി പൊലീസിനു പുറമേ കാസര്‍കോഡ് നീലേശ്വരം പൊലീസും വദ്യയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യ പിടിയിലാകുന്നത്.
ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജി മാറ്റിവച്ചത്. നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലും തിങ്കളാഴ്ച വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
അവിവാഹിതയാണെന്നും ആരേയും കബളിപ്പിച്ചിട്ടില്ലെന്നും ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്്.
കരിന്തളം ഗവണ്മെന്റ് ആര്‍ട്സ് ആന്ഡ്് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്കിയ കേസിലാണ് നീലേശ്വരം പൊലീസ് വിദ്യയ്ക്കെതിരേ കേസെടുത്തത്.
വിദ്യ കരിന്തളം കോളേജില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. എറണാകുളം മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.
സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ രണ്ടാം വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ് എഫ് ഐ നേതാവുമായ നിഖില്‍ തോമസിനെ ഇനിയും കണ്ടെത്താനായിട്ടില്ല.
എസ് എഫ് ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസിനെ എസ്എഫ്ഐ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനി തന്നെയാണ് ആദ്യം രംഗത്തെത്തിയത്.
എംഎസ്എം കോളേജില്‍ 2017 ല്‍ ബികോമിന് ചേര്‍ന്നെങ്കിലും നിഖില്‍ പരീക്ഷ ജയിച്ചില്ല. പിന്നീട് ഇതേ കോളേജില്‍ ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയില്‍നിന്നുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എംകോമിന് ചേര്‍ന്നതാണ് പിടിക്കപ്പെട്ടത്.
നിഖിലിനെ കണ്ടെത്താന്‍ കായംകുളം സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിഖിലിന്റ മൊബൈല്‍ തിങ്കളാഴ്ച തിരുവനന്തപുരത്താണ് ഒടുവില്‍ ഓണായത്.
Summary: The police saved face by arresting K Vidya, the accused in the Maharajas College fake certificate case. The police say that the former SFI leader was caught on her way back from her friend's house in Kozhikode.
COMMENTS