Pocso case
കൊച്ചി: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ്.
എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വച്ച് മോന്‍സന്‍ മാവുങ്കല്‍ നിരന്തരമായി പീഡിപ്പിച്ചുവെന്നതാണ് കേസ്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയില്‍ പറയുന്നത്. കുട്ടിയെ പഠിപ്പിക്കാമെന്നു പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുവന്നതായാണ് പരാതിയില്‍ പറയുന്നത്.
നേരത്തെ ഈ കേസില്‍ മോന്‍സന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായതു മുതല്‍ ഇയാള്‍ അറസ്റ്റിലാണ്. ഇയാള്‍ക്കെതിരെ പതിനാറോളം കേസുകളാണ് നിലവിലുള്ളത്. ഇതില്‍ ആദ്യത്തെ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
COMMENTS