Oommen Chandy's hoarse voice has improved slightly, and doctors are anticipating the results of immunotherapy
ബംഗളൂരു: ന്യൂമോണിയ ചികിത്സയ്ക്കു ശേഷം ബംഗളൂരുവില്‍ വിശ്രമിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
രോഗ പ്രതിരോധശേഷി ഉയര്‍ത്തി അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇമ്യൂണോ തെറപ്പി ചികിത്സ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ (എച്ച്സിജി) ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. യു.എസ്. വിശാല്‍ റാവുവിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.
എങ്കിലും എത്രത്തോളും ഫലവത്തായി എന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം കെ സി ജോസഫ്, ബെന്നി ബഹനാന്‍ തുടങ്ങിയ നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കുവാന്‍ ബംഗളൂരുവില്‍ എത്തിയിരുന്നു.
തൊണ്ടയിലാണ് ഉമ്മന്‍ചാണ്ടിക്ക് രോഗം. ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ഇതിനായി ലേസര്‍ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടു.
Summary: Oommen Chandy's hoarse voice has improved slightly, and doctors are anticipating the results of immunotherapy
 

 
							     
							     
							     
							    
 
 
 
 
 
COMMENTS