KPCC president K Sudhakaran said that no one has any evidence to convict him in the financial scam involving antiquities fraudster Monson Mavunkal
കൊച്ചി : പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ തന്നെ ശിക്ഷിക്കാന്‍ ഒരു തെളിവും ആരുടേയും പക്കലില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കോടതിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ഒരിക്കലും ഒളിവില്‍ പോകില്ലെന്നും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സുധാകരന്‍ പറഞ്ഞു.
കേസ് കോടതിയില്‍ വരട്ടെ. കേസിന്റെ ഡീമെറിറ്റും മെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനനുസരിച്ച് എല്ലാം ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സ് തയ്യാറാണ്.
അന്വേഷണസംഘം ചോദിച്ചതിനെല്ലാം കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട്. തനിക്കെതിരെ ഒരു തെളിവും ഇതുവരെ അവര്‍ക്ക് ലഭിച്ചിട്ടില്ല. എന്തും നേരിടാന്‍ ഒരുക്കമാണെന്നും ആശങ്കയോ ഭയമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം, സുധാകരനെ അറസ്റ്റു ചെയ്തത് ഗൂഢാലോചന പ്രകാരമാണെന്നും സര്‍ക്കാരിനെ നയിക്കുന്നത് ഭയമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നരേന്ദ്ര മോഡിയുടെ കോപ്പിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
Summary: KPCC president K Sudhakaran said that no one has any evidence to convict him in the financial scam involving antiquities fraudster Monson Mavunkal. Speaking to the media after being implicated in the case, Sudhakaran said that he has full faith in the court and will never go into hiding.
COMMENTS