Nikhil Thomas about case against him
ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അഞ്ചു ദിവസത്തിനു ശേഷം അറസ്റ്റിലായ നിഖില്‍ തോമസ് കുറ്റം സമ്മതിച്ചതായി പൊലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തത് നിലവില്‍ മാലിയിലുള്ള സുഹൃത്താണെന്നും കലിംഗ സര്‍വകലാശാലയുടേത് ഒറിജല്‍ സര്‍ട്ടിഫിക്കറ്റാണെന്നും കേരള സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്താല്‍ കുഴപ്പമില്ലെന്ന് ഇയാള്‍ വിശ്വസിപ്പിച്ചതായും നിഖില്‍ പറഞ്ഞു.
ഇതോടെ ഇയാളുടെ സുഹൃത്തും മുന്‍ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റുമായ അബിന്‍ സി രാജും കേസില്‍ പ്രതിയാകും. ഇയാള്‍ക്ക് നിഖില്‍ രണ്ടു ലക്ഷം രൂപ കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസ് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. നിഖില്‍ തോമസിന് ഇന്ന് ഉച്ചയ്ക്ക് ശേഷം കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Keywords: Nikhil Thomas, Fake certificate, Case, Police


COMMENTS