NEET result announced
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട്, ആന്ധ്രാ സ്വദേശികള്‍ ഒന്നാം റാങ്ക് പങ്കിട്ടു. ഇരുവരും 720 മാര്‍ക്ക് നേടി.
തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രബഞ്ജനും ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിക്കുമാണ് ഒന്നാം റാങ്ക്. തമിഴ്നാട് സ്വദേശി കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്.
കേരളത്തില്‍ ഒന്നാമതെത്തിയത് 23ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആര്‍ എസ്. ആര്യയാണ്.
ആദ്യ 50 റാങ്കുകളില്‍ 40 ഉം ആണ്‍കുട്ടികളാണ്. പരീക്ഷ എഴുതിയ 2038596 പേരില്‍ 1145976 പേര്‍ യോഗ്യത നേടി. മണിപ്പൂരില്‍ ഒഴികെ കഴിഞ്ഞ മെയ് 7 നാണ് മെഡിക്കല്‍ പ്രവേശന പരീക്ഷ നടന്നത്.
മണിപ്പൂരിലെ 8,753 ഉദ്യോഗാര്‍ത്ഥികള്‍ക്ക്, സംസ്ഥാന തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ 11 നഗരങ്ങളില്‍ ജൂണ്‍ 6 ന് പരീക്ഷ നടത്തി.
മെയ് 7, ജൂണ്‍ 6 തീയതികളിലെ നീറ്റ് പരീക്ഷകളുടെ പ്രൊവിഷണല്‍ ഉത്തരസൂചികകളും ഉദ്യോഗാര്‍ത്ഥികള്‍ രേഖപ്പെടുത്തിയ പ്രതികരണങ്ങളും ഒഎംആര്‍ പകര്‍പ്പുകളും സഹിതം പുറത്തിറക്കിയിട്ടുണ്ട്.
ഇത് അന്തിമ ഉത്തരസൂചിക ഫലത്തോടൊപ്പമോ ശേഷമോ പ്രസിദ്ധീകരിക്കും. സ്‌കോര്‍കാര്‍ഡുകള്‍ neet.nta.nic.in-ലും ntaresults.nic.in- ലും ലഭ്യമാണ്.
COMMENTS