മാവേലിക്കര: മഴു കൊണ്ട് അച്ഛന്‍ വെട്ടിക്കൊന്ന ആറുവയസുകാരി നക്ഷത്രയുടെ സംസ്‌കാരം ഇന്ന്. കുട്ടിയുടെ അമ്മയുടെ വീടായ പത്തിയൂര്‍ തൃക്കാര്‍ത്തികയി...
മാവേലിക്കര: മഴു കൊണ്ട് അച്ഛന്‍ വെട്ടിക്കൊന്ന ആറുവയസുകാരി നക്ഷത്രയുടെ സംസ്‌കാരം ഇന്ന്. കുട്ടിയുടെ അമ്മയുടെ വീടായ പത്തിയൂര്‍ തൃക്കാര്‍ത്തികയില്‍ വൈകിട്ട് മൂന്നിന് നടക്കും.
നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. വിദ്യയെ അടക്കിയത് ഇവിടെയാണ്. അപ്പൂപ്പന്‍ ലക്ഷ്മണനും അമ്മൂമ്മ രാജശ്രീയുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.
ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നക്ഷത്രയുടെ അമ്മാവനും വിദ്യയുടെ സഹോദരനുമായ വിഷ്ണുവിന് ഗള്‍ഫിലാണ് ജോലി. ഇന്ന് നാട്ടിലെത്തിയ ശേഷം മാത്രമേ സംസ്‌കാരം നടത്തുകയുള്ളു. തന്റെ സഹോദരിക്കും മകള്‍ക്കും നീതി നേടിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്ന വിഷ്ണു പറഞ്ഞു.
അതേസമയം, ശേഷം മാവേലിക്കര സബ് ജയിലില്‍ ആത്മഹത്യക്കുശ്രമിച്ച പിതാവ് ശ്രീമഹേഷ് അപകട നില തരണം ചെയ്തു. മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തതു സബ്ജയിലില്‍ എത്തിച്ചശേഷമാണു പ്രതി അവിടെ വച്ച് സ്വയം കഴുത്തു മുറിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ച പ്രതിയുടെ നില മെച്ചപ്പെട്ടതായാണു വിവരം.
COMMENTS