MSM college manager about Nikhil Thomas issue
ആലപ്പുഴ: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. നിഖിലിനായി സി.പി.എം നേതാവ് ശുപാര്‍ശ ചെയ്തിരുന്നെന്നും എന്നാല്‍ അയാളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും മാനേജര്‍ വ്യക്തമാക്കി.
പേര് പറയാത്തത് നേതാവിന്റെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണെന്നും നിഖിലിനെതിരെ കോളേജ് മാനേജ്‌മെന്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിഷയത്തില്‍ കോളേജും സര്‍വ്വകലാശാലയും നടപടികളുമായി മുന്നോട്ടു പോകുകയാണ്. നിഖില്‍ ഹാജരാക്കിയ മുഴുവന്‍ രേഖകളുടെ പകര്‍പ്പും കേരള സര്‍വ്വകലാശാല കലിംഗ സര്‍വ്വകലാശാലയ്ക്ക് കൈമാറി.
വിഷയത്തില്‍ കലിംഗ സര്‍വകലാശാലയും അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി അവിടെ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വ്വകാലാശാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Keywords: MSM college manager, Nikhil Thomas, CPM, Recommendation
COMMENTS