A mother and daughter were injured after being attacked by a stray dog on Mukandath Thazham Road in Punnayurkulam, Thrissur
തൃശൂര്‍: കണ്ണൂരില്‍ തെരുവു നായയുടെ ആക്രമണത്തില്‍ ഇന്നലെ പതിനൊന്നുവയസുകാരന്‍ മരിച്ചതിനു പിന്നാലെ ഇന്ന് തൃശൂരിലും സമാനമായ ആക്രമണം. തൃശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വച്ച് തെരുവ് നായയുടെ ആക്രമണത്തിനിരയായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്.
കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവ് നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്രീക്കുട്ടിക്ക് കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം, തെരുവു നായയുടെ കടിയേറ്റ് ഇന്നലെ പതിനൊന്നു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇന്ന് സ്വയം കേസെടുത്തിരുന്നു.
Summary: A mother and daughter were injured after being attacked by a stray dog on Mukandath Thazham Road in Punnayurkulam, Thrissur. Suresh's wife Bindu (44) and daughter Srikutty (22) were bitten.
COMMENTS