തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരള തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവില്‍ മിനിക്കോയ് ...
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരള തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
നിലവില്‍ മിനിക്കോയ് തീരത്തായുള്ള കാലവര്‍ഷം ദുര്‍ബലമാണെങ്കിലും, കേരള തീരത്തേക്ക് എത്താന്‍ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
നിലവില്‍ കേരളത്തില്‍ ഇന്ന് വ്യാപക മഴ സാധ്യതയുണ്ട്. തെക്കന്‍, മധ്യ കേരളത്തില്‍ അടുത്ത മണിക്കൂറുകളിലും മഴ തുടരും. വൈകീട്ടോടെ വടക്കന്‍ കേരളത്തിലും മഴ സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
COMMENTS