തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കാലവര്‍ഷം അടുത്ത മണിക്കൂറുകളില...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കും. ഇന്ന് കേരളത്തില്‍ വ്യാപകമായി മഴ പെയ്യും.
ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.
ജൂണ്‍ ഒമ്പതിന് എട്ട് ജില്ലകളിലും 10ന് അഞ്ച് ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞാണ് എത്തിയത്. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
തെക്കുകിഴക്കന്‍ അറബിക്കടല്‍ മേഘാവൃതമാണ്. താഴ്ന്ന നിലകളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും വര്‍ദ്ധിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍, ജൂണ്‍ 8 ന് ശേഷം മണ്‍സൂണ്‍ ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇപ്പോള്‍ കാലവര്‍ഷം ദുര്‍ബലമാണെന്നും വ്യാപകമായ ശക്തിയുള്ള മണ്‍സൂണ്‍ മഴയ്ക്ക് അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടിവരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ജൂണ്‍ 13-ഓടെ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ബൈപാര്‍ജോയ് ചുഴലിക്കാറ്റ് നിലവില്‍ ഗോവയില്‍ നിന്ന് 850 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ വടക്ക് ഭാഗത്തേക്ക് മന്ദഗതിയില്‍ നീങ്ങുന്നുണ്ട്.
ഈ ചുഴലിക്കാറ്റിന്റെ ഫലമായി കേരളം മുതല്‍ ഗുജറാത്ത് വരെയുള്ള രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
COMMENTS