. തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൺ മാവുങ്കൽ പ്രായപൂർത്തി എത്താത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് കെ പി സി സി പ്രസിഡൻറ്...
.
തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൺ മാവുങ്കൽ പ്രായപൂർത്തി എത്താത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ സാക്ഷിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
വാർത്താസമ്മേളനത്തിലാണ് ഗോവിന്ദൻ അതിഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ സാക്ഷിയായിരുന്നു എന്ന് അതിജീവിത മൊഴി കൊടുത്തിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.
സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത് ആ കേസിൽ ചോദ്യം ചെയ്യാനാണ്.
ആർക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങൾക്ക് ഉദ്ദേശ്യമില്ല.
ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് ഞാൻ പറയുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ല.
ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കുറ്റത്തിനു മോൻസൻ മാവുങ്കലിനെ എറണാകുളം പോക്സോ പ്രത്യേക കോടതി ജീവിതാവസാനം വരെ കഠിനതടവിനു കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു.
പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയുടെ വിധേയത്വം മുതലെടുത്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം.
പീഡനം പലനാൾ തുടർന്നതാണ് ജീവിതാവസാനം വരെ ശിക്ഷ ലഭിക്കാൻ കാരണം.
മോൻസൺ 2019 ജൂലൈ 25നു കുട്ടിയെ കിടപ്പറയിലേക്കു കൂട്ടിക്കൊണ്ടുപോയി അശ്ലീല ദൃശ്യങ്ങൾ കാണിച്ചു.
ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ
സ്പർശിച്ചെന്നും അടുത്ത ദിവസം പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
പെൺകുട്ടി ഗർഭിണിയായപ്പോൾ 2019 ഒക്ടോബറിൽ ഗുളിക നൽകി ഗർഭച്ഛിദ്രം നടത്തി.
അതിനു ശേഷവും പീഡനം തുടർന്നു.
ദയ അർഹിക്കാത്ത കുറ്റമാണ് മോൻസൺ
ചെയ്തതെന്നു കോടതി പറഞ്ഞിട്ടുണ്ട്.
COMMENTS