കൊച്ചി: എഴുതാത്ത പരീക്ഷ ജയിച്ച എസ്.എഫ്.ഐ നേതാവ് പി.എം ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും പ്രതികരിച്ച് മന്ത്രി ആ...
കൊച്ചി: എഴുതാത്ത പരീക്ഷ ജയിച്ച എസ്.എഫ്.ഐ നേതാവ് പി.എം ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു.
മഹാരാജാസ് കോളജ് എന്‍.ഐ.ആര്‍. എഫ് റാങ്കിങില്‍ ഉന്നത സ്ഥാനമുള്ള സംസ്ഥാനത്തെ മഹിതമായ പാരമ്പര്യമുള്ള കലാലയമാണ്. അതിന്റെ സത്‌പേരിന് കളങ്കം വരരുത്.
മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആര്‍ഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണ്. ഇതിന്റെ പേരില്‍ ആര്‍ഷോയെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രതികരണം.
മാത്രമല്ല, മഹാരാജാസ് കോളജിനും പ്രിന്‍സിപ്പലിനും മന്ത്രി ക്ലീന്‍ ചിറ്റ് നല്‍കുന്നുണ്ട്. വ്യാജരേഖ കേസില്‍ പ്രിന്‍സിപ്പല്‍ കുറ്റക്കാരല്ലെന്നും വിദ്യയാണ് തെറ്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
COMMENTS