ലക്നൗ: നൂറ്റിമുപ്പതിലധികം പേര് കൊല്ലപ്പെട്ട അക്രമത്തില്‍ മണിപ്പൂരില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളില്‍ ഒന്നായ ചുരാചന്ദ്പൂരിലേക്...
ലക്നൗ: നൂറ്റിമുപ്പതിലധികം പേര് കൊല്ലപ്പെട്ട അക്രമത്തില്‍ മണിപ്പൂരില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളില്‍ ഒന്നായ ചുരാചന്ദ്പൂരിലേക്കുള്ള യാത്രാമധ്യേ രാഹുല്‍ ഗാന്ധിയെ ഇന്നലെ കാത്തിരുന്നത് തടസങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ എല്ലാം ധീരമായി മറി കടന്ന് സാന്ത്വന സ്പര്‍ശവുമായി കണ്ണീരൊഴുക്കിയ ജനതയ്ക്കുമുന്നിലേക്ക് ഒടുവില്‍ രാഹുല്‍ എത്തി.
'മണിപ്പൂരിന് രോഗശാന്തി ആവശ്യമാണ്. സമാധാനം മാത്രമാണ് നമ്മുടെ മുന്‍ഗണന,' എന്നാണ് ഇതേക്കുറിച്ച് രാഹുല്‍ പിന്നീട് ട്വീറ്റ് ചെയ്തത്.
റോഡ് മാര്‍ഗമുള്ള യാത്ര പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. കലാപബാധിതര്‍ കഴിയുന്ന ക്യാംപുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. രാഹുലിനെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധിച്ചും എത്തിയ സ്ത്രീകളടക്കമുള്ള ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു.
Key Words: Manipur, Rahul
COMMENTS