ലണ്ടൻ: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചാണ്...
ലണ്ടൻ: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചാണ് സിറ്റി കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 68ാം മിനിറ്റില്‍ റോഡ്രിയാണ് വിജയഗോള്‍ നേടിയത്.
കളിയുടെ അവസാന മിനിറ്റുകളില്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ ഇന്റര്‍മിലാന് കഴിഞ്ഞില്ല. മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സന്റെ മിന്നുന്ന സേവുകളും കളിക്കളത്തില്‍ നിര്‍ണായകമായി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും എഫ്.എ കപ്പിനും പിന്നാലെ സീസണില്‍ മൂന്നാത്തെ കിരീടമാണ് സിറ്റി സ്വന്തമാക്കിയത്.
COMMENTS